പതിനായിരത്തില്പരം പുസ്തകങ്ങളിലൂടെ വിജ്ഞാനവിതരണം.
കേരളത്തിലെ മികച്ച അദ്ധ്യാപകരുടെ സേവനം കയ്യെത്തുംദൂരത്ത്.
സാധാരണക്കാർക്കും പ്രയോജനപ്പെടുന്ന ആഭ്യന്തരവിദേശ യാത്രാപദ്ധതികൾ.
സ്വന്തം പേലിലൊരുപുസ്തകം ഇനിയൊരുസ്വപ്നമല്ല.
പെരുംകുളം ഗ്രാമത്തെ ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും പുസ്തകഗ്രാമമാക്കി മാറ്റിയ ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണലൈബ്രറി.
ശ്വാസഗതി പോലും കഥകളിമേളത്തിന്റെ താളമൊരുക്കുന്ന കൊട്ടാരക്കര നിന്നും അഞ്ചുകിലോമീറ്ററോളം വടക്കോട്ടു പോയാൽ കുന്നുകളും അടിവാരങ്ങളും തിരശ്ശീല പിടിക്കുന്ന മനോഹരമായ ഒരു ഗ്രാമമുണ്ട്. പെരിയ കുളമാണോ പെരുകിയ കുളമാണോ നാട്ടുപേരായി മാറിയത് എന്ന തർക്കം തീർപ്പാക്കാനാകാതെ കുഴങ്ങുന്ന പെരുംകുളം ഗ്രാമം. നാടിന്റെ നടുവിൽ കത്തിച്ചുവെച്ച കഥകളിവിളക്കുപോലെ തെളിഞ്ഞു നീണ്ടുകിടക്കുന്ന കൊട്ടാരക്കര മണ്ണടി റോഡ്. ഇസ്ലാം - ക്രിസ്ത്യൻ മതദേവാലയങ്ങൾ അതിരിടുന്നതും ഹിന്ദുക്ഷേത്രങ്ങളാൽ സമൃദ്ധമായതുമായ മതസ്വച്ഛതയുടെ കൂടാരം. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവതിക്ഷേത്രത്തിനു സമീപം മനുഷ്യസ്നേഹത്തിന്റെ പര്യായമായ ഭാരതരാഷ്ട്രത്തിന്റെ അച്ഛൻ മഹാത്മാഗാന്ധിയുടെ നാമധേയത്താൽ കേൾവികേട്ട അക്ഷരദേവാലയം: ബാപ്പുജി സ്മാരക വായനശാല.
കൂടുതൽ അറിയാൻകുട്ടികൾക്കും മുതിർന്നവർക്കും ഉപകാരപ്രദമായ അടിസ്ഥാനവിദ്യാഭ്യാസ കോഴ്സുകളിലേക്കൊരു ജാലകം.
എല്ലാവർഷവും ഏപ്രിൽ മാസത്തിൽ തുടങ്ങി ആഴ്ചയിൽ ഒരു ദിവസം രണ്ടുമണിക്കൂർ വീതം 10 മാസം കൊണ്ട് അവസാനിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സാണ് ഇംഗ്ലീഷ് ഫ്രണ്ട്.
എല്ലാവർഷവും ഏപ്രിൽ മാസത്തിൽ തുടങ്ങി ആഴ്ചയിൽ ഒരു ദിവസം രണ്ടുമണിക്കൂർ വീതം 10 മാസം കൊണ്ട് അവസാനിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഹിന്ദി കോഴ്സാണ് ആസാൻ ഹിന്ദി.
എല്ലാവർഷവും ഏപ്രിൽ, മെയ് മാസത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് നടത്തിവരുന്നു. ഗ്രാമറിന്റെ അടിസ്ഥാനവസ്തുതകളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനപദ്ധതിയാണിത്.
എല്ലാവർഷവും ഏപ്രിൽ, മെയ് മാസത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഹിന്ദി ഗ്രാമർ ക്ലാസ് നടത്തിവരുന്നു. ഗ്രാമറിന്റെ അടിസ്ഥാനവസ്തുതകളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണിത്.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നല്കി പെരുംകുളം ഗവ. വെൽഫയർ എൽ.പി സ്കൂളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി വായനശാല രൂപകല്പന ചെയ്ത കോഴ്സാണ് ഈസി ഇംഗ്ലീഷ്.
സിവിൽ സർവ്വീസിന് പ്രാധാന്യം നല്കി പെരുംകുളം ഗവ. വെൽഫയർ എൽ.പി സ്കൂളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി വായനശാല രൂപകല്പന ചെയ്ത കോഴ്സാണ് ഡ്രീം സിവിൽ.
ബാപ്പുജി വായനശാലയിൽ നിന്ന് മാസംതോറും പ്രസിദ്ധീകരിക്കുന്ന നാട്ടുവിശേഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പത്രത്തിന്റെ പേരാണ് പെരുങ്കുളം കാഴ്ച.
മുൻനിരകാക്കാൻ പതിനാലുപേർ.. ഗ്രാമം മുഴുവൻ പിന്നാലെ.
സിവിൽ സർവ്വീസിലേക്കൊരു നേർവഴിപ്പാത
സാമൂഹികപ്രതിബദ്ധതയുള്ള ഒരുകൂട്ടം മനുഷ്യരുടെ ഇടപെടലുകളിൽ പുതിയ ചരിത്രങ്ങൾ പിറക്കുന്നു.
കേരളത്തിൽ ആദ്യമായി ഒരു ഗ്രാമീണ വായനശാലയിൽ എ.സി സിനിമകൊട്ടക സ്ഥാപിക്കപ്പെടുന്നത് ഇവിടെയാണ്. കൊട്ടക ഉദ്ഘാടനം ചെയ്തത് കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ ശ്രീ. പി.കെ ജോൺസൺ ആണ്.
ബാപ്പുജി വായനശാലയിൽ നിന്ന് മാസംതോറും പ്രസിദ്ധീകരിക്കുന്ന നാട്ടുവിശേഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പത്രത്തിന്റെ പേരാണ് പെരുങ്കുളം കാഴ്ച.
പുസ്തകങ്ങളുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത് ചൊൽക്കഥ എന്നപേരിൽ വായനശാല അവതരിപ്പിക്കുന്നു.
വായനശാലയുടെ കലാവതരണ സംഘമാണ് പാട്ടുമേളക്കൂട്ടം. ഒരു ഗാനമേള ട്രൂപ്പ് ആണിത്.
ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥശാലയോടൊപ്പം ഞങ്ങളും
കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരകവായനശാലയുടെ രക്ഷാധികാരി സ്ഥാനം ഞാൻ ഏറ്റെടുക്കുന്നു. അതിലെനിക്ക് വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്.
ഗ്രന്ഥശാലാപ്രവർത്തനങ്ങളിൽ ലോകത്തിനുതന്നെ മാതൃകയാകുന്ന വൈവിധ്യമാർന്ന ഇടപെടലുകളാൽ കേരളത്തിന്റെ സാംസ്കാരികമാതൃകയായ് ബാപ്പുജി വായനശാലയെ ഉയർത്തിക്കാട്ടുന്ന കാലം വിദൂരമല്ല.
പെരുംകുളത്തിന്റെ പേരും പെരുമയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമക്കിയത് ബാപ്പുജി സ്മാരക വായനശാലയാണെന്നതിൽ തർക്കമില്ല.
നാളിതുവരെ നടത്തിയിരിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ പെരുംകുളത്ത് വലിയൊരു സാംസ്കാരിക നവേത്ഥാനം ഉണ്ടാക്കാനും വായനാശീലം ജനങ്ങളിൽവളർത്തി എല്ലാ വിജ്ഞാനമേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കാനും ബാപ്പുജി വായനശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വായന മരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ പുസ്തകവായനയ്ക്ക് പ്രചാരം നല്കാൻ ബാപ്പുജി വായനശാല ഏറ്റെടുത്തിട്ടുള്ള പുസ്തകക്കൂട് പോലെയുള്ള നവീന മാതൃകകൾ കേരളമെമ്പാടും ഗ്രന്ഥശാലകൾ ഏറ്റെടുത്താൽ പുതിയൊരു വായനാസംസ്കാരം നമുക്ക് സ്വന്തമാകും.
പെരുംകുളത്തെ മനോഹരമായ ലൈബ്രറിയെ ഞാൻ വളരെയേറെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.