കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പെരുംകുളത്തെ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചു +++ ഫെഡറൽ ബാങ്ക് അനുവദിച്ച പൊതുഉച്ചഭാഷിണി സംവിധാനം 18.10.22 ൽ വായനശാലയ്ക്ക് സമർപ്പിക്കുന്നു.

അംഗത്വം

ആറുതരത്തിലുള്ള അംഗത്വങ്ങളാണ് വായനശാല നല്കി വരുന്നത്.

ആജീവനാന്ത അംഗത്വം

5000 രൂപയാണ് ആജീവനാന്ത അംഗത്വം നേടുന്നതിനുള്ള ഫീസ്. പെരുംകുളം തപാലാഫീസ് പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ. ഒരുപ്രാവശ്യം അഞ്ചുപുസ്തകങ്ങൾ എടുക്കാം. ആജീവനാന്ത അംഗങ്ങൾക്ക് മാസവരി ഇല്ല. 10 രൂപ വിലയുള്ള അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത്. തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒരു ഫോട്ടോയും നിർബ്ബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ചേരുക

എ ക്ലാസ് അംഗത്വം

560 രൂപയാണ് എ ക്ലാസ് അംഗത്വം നേടുന്നതിനുള്ള ഫീസ്. ഇതിൽ 500 രൂപ പ്രവേശനഫീസും 60 രൂപ ഒരുവർഷത്തെ മാസവരിയുമാണ്. പെരുംകുളം തപാലാഫീസ് പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ. ഒരുപ്രാവശ്യം മൂന്നുപുസ്തകങ്ങൾ എടുക്കാം. ചേർന്നിട്ട് ഒരോ വർഷങ്ങൾ തികയുമ്പോഴും മാസവരി മുൻകൂറായി അടച്ചുകൊണ്ടിരിക്കണം. 10 രൂപ വിലയുള്ള അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത്. തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒരു ഫോട്ടോയും നിർബ്ബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ചേരുക

ബി ക്ലാസ് അംഗത്വം

360 രൂപയാണ് ബി ക്ലാസ് അംഗത്വം നേടുന്നതിനുള്ള ഫീസ്. ഇതിൽ 300 രൂപ പ്രവേശനഫീസും 60 രൂപ ഒരുവർഷത്തെ മാസവരിയുമാണ്. പെരുംകുളം തപാലാഫീസ് പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ. ഒരുപ്രാവശ്യം രണ്ടുപുസ്തകങ്ങൾ എടുക്കാം. ചേർന്നിട്ട് ഒരോ വർഷങ്ങൾ തികയുമ്പോഴും മാസവരി മുൻകൂറായി അടച്ചുകൊണ്ടിരിക്കണം. 10 രൂപ വിലയുള്ള അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത്. തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒരു ഫോട്ടോയും നിർബ്ബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ചേരുക

സി ക്ലാസ് അംഗത്വം

160 രൂപയാണ് സി ക്ലാസ് അംഗത്വം നേടുന്നതിനുള്ള ഫീസ്. ഇതിൽ 100 രൂപ പ്രവേശനഫീസും 60 രൂപ ഒരുവർഷത്തെ മാസവരിയുമാണ്. പെരുംകുളം തപാലാഫീസ് പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ. ഒരുപ്രാവശ്യം ഒരുപുസ്തകം എടുക്കാം. ചേർന്നിട്ട് ഒരോ വർഷങ്ങൾ തികയുമ്പോഴും മാസവരി മുൻകൂറായി അടച്ചുകൊണ്ടിരിക്കണം. 10 രൂപ വിലയുള്ള അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത്. തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒരു ഫോട്ടോയും നിർബ്ബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ചേരുക

ഡിജിറ്റൽ അംഗത്വം

260 രൂപയാണ് ഡിജിറ്റൽ അംഗത്വംനേടുന്നതിനുള്ള ഫീസ്. ഇതിൽ 200 രൂപ പ്രവേശനഫീസും 60 രൂപ ഒരുവർഷത്തെ മാസവരിയുമാണ്. കേരളത്തിലെവിടെയുള്ളവർക്കും ഡിജിറ്റൽ അംഗത്വം എടുക്കാം. ഒരുപ്രാവശ്യം ഒരുപുസ്തകം എടുക്കാം. ചേർന്നിട്ട് ഒരോ വർഷങ്ങൾ തികയുമ്പോഴും മാസവരി മുൻകൂറായി അടച്ചുകൊണ്ടിരിക്കണം. നേരിട്ടുവന്ന് പുസ്തകം എടുക്കാൻ കഴിയാത്തവർക്ക് ഇൻറർനെറ്റിലൂടെ ചൊൽക്കാഴ്ച പദ്ധതി (ഓഡിയോ ബുക്ക്), ഇ ബുക്ക് എന്നിവ പ്രയോജനപ്പെടുത്താം. അംഗത്വഫോമിനൊപ്പം ഒരു തിരിച്ചറിയൽ കാർഡിൻറെ കോപ്പി നല്കണം. 10 രൂപ വിലയുള്ള അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത്. തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒരു ഫോട്ടോയും നിർബ്ബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ചേരുക

സഹൃദയം പദ്ധതി

സഹൃദയം പദ്ധതി താല്ക്കാലിക അംഗത്വപദ്ധതിയാണ്. എത്ര പുസ്തകം വേണമെങ്കിലും ഒരാൾക്ക് എടുക്കാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മുകളിലെ അംഗങ്ങൾക്കും പുസ്തകം കൂടുതലാവശ്യമുണ്ടെങ്കിൽ ഈ പദ്ധതി പ്രയോജനപ്പെടുത്താം. പുസ്തകത്തിന്റെ ആകെ പേജുകളുടെ എണ്ണത്തിനനുസരിച്ചുള്ള തുക മുൻകൂറായി അടയ്ക്കണം. (ഉദാ. 1 മുതൽ 100 വരെ പേജുകളുള്ള പുസ്തകം – അടയ്ക്കേണ്ട തുക 100 രൂപ, 101 മുതൽ 200 വരെ പേജുകളുള്ള പുസ്തകം – അടയ്ക്കേണ്ട തുക 200 രൂപ) പുസ്തകം തിരികെ എത്തിക്കുമ്പോൾ ഈ തുക മുഴുവനും തിരികെ നല്കും. പുസ്തകം കയ്യിൽ വച്ചിരുന്ന ദിവസം കണക്കുകൂട്ടി ഒരുപുസ്തകത്തിന് ഒരുദിവസം ഒരുരൂപ എന്ന ക്രമത്തിലുള്ള തുക പുസ്തകം തിരികെ നല്കുമ്പോൾ അടയ്ക്കണം. സഹൃദയം അംഗത്വത്തിന് അപേക്ഷാപത്രം പൂരിപ്പിക്കുകയും കമ്മിറ്റി അംഗീകരിക്കുകയും ചെയ്യേണ്ടതില്ല.

ചേരുക