എല്ലാവർഷവും ഏപ്രിൽ മാസത്തിൽ തുടങ്ങി ആഴ്ചയിൽ ഒരു ദിവസം രണ്ടുമണിക്കൂർ വീതം 10 മാസം കൊണ്ട് അവസാനിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സാണ് ഇംഗ്ലീഷ് ഫ്രണ്ട്. വിദഗ്ധരായ അദ്ധ്യാപകരാണ് കോഴ്സ് നയിക്കുന്നത്. ഗ്രാമീണരായ വനിതകൾക്കും തൊഴിലുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ - +91 94470 54683.
എല്ലാവർഷവും ഏപ്രിൽ മാസത്തിൽ തുടങ്ങി ആഴ്ചയിൽ ഒരു ദിവസം രണ്ടുമണിക്കൂർ വീതം 10 മാസം കൊണ്ട് അവസാനിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഹിന്ദി കോഴ്സാണ് ആസാൻ ഹിന്ദി. വിദഗ്ധരായ അദ്ധ്യാപകരാണ് കോഴ്സ് നയിക്കുന്നത്. ഗ്രാമീണരായ വനിതകൾക്കും തൊഴിലുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ - +91 94470 54683.
എല്ലാവർഷവും ഏപ്രിൽ, മെയ് മാസത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് നടത്തിവരുന്നു. ഗ്രാമറിന്റെ അടിസ്ഥാനവസ്തുതകളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനപദ്ധതിയാണിത്. പഠിക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ - +91 94470 54683.
എല്ലാവർഷവും ഏപ്രിൽ, മെയ് മാസത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഹിന്ദി ഗ്രാമർ ക്ലാസ് നടത്തിവരുന്നു. ഗ്രാമറിന്റെ അടിസ്ഥാനവസ്തുതകളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള സൌജന്യപഠനപദ്ധതിയാണിത്. പഠിക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ - +91 94470 54683.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നല്കി പെരുംകുളം ഗവ. വെൽഫയർ എൽ.പി സ്കൂളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി വായനശാല രൂപകല്പന ചെയ്ത കോഴ്സാണ് ഈസി ഇംഗ്ലീഷ്. കേരളസർക്കാർ പദ്ധതിയായ അസാപിന്റെ അദ്ധ്യാപകരാണ് ഈ ക്ലാസ് കൈകാര്യം ചെയ്യുന്നത്. പൂർണ്ണമായും സൌജന്യമാണ് ഈ കോഴ്സ്. എല്ലാ ശനിയാഴ്ചകളിലും 10 മുതൽ 12 മണിവരെയാണ് ക്ലാസുകൾ.
സിവിൽ സർവ്വീസിന് പ്രാധാന്യം നല്കി പെരുംകുളം ഗവ. വെൽഫയർ എൽ.പി സ്കൂളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി വായനശാല രൂപകല്പന ചെയ്ത കോഴ്സാണ് ഡ്രീം സിവിൽ. ഐ.എ.എസിന്റെ ബാലപാഠങ്ങൾ കുഞ്ഞുങ്ങൾക്ക് മനസ്സിലാകത്തക്ക രീതിയിലാണ് കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. എല്ലാ കുട്ടികൾക്കും നോട്സ് പ്രിന്റ് ചെയ്ത് നല്കും. പൂർണ്ണമായും സൌജന്യമാണ് ഈ കോഴ്സ്.
ചിത്രരചന, വയലിൻ, പുല്ലാങ്കുഴൽ തുടങ്ങിയ കലകളുടെ പ്രോത്സാഹനത്തിനായി ഒരു കലാപഠനകേന്ദ്രം വായനശാലയിൽ നടന്നുവരുന്നു. എല്ലാവർഷവും അവധിക്കാലത്ത് പുതിയബാച്ചുകളാരംഭിക്കും. ആഴ്ചയിലൊരുദിവസം മാത്രമായിരിക്കും പരിശീലനം. പത്തുപേരെങ്കിലും പഠിക്കാൻ താല്പര്യമുള്ളവരുണ്ടെങ്കിൽ ഏതു കലയുടേയും പരിശീലനം സംഘടിപ്പിക്കാൻ വായനശാലയ്ക്കുകഴിയും. പഠിക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ - +91 97444 58498.