കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പെരുംകുളത്തെ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചു +++ ഫെഡറൽ ബാങ്ക് അനുവദിച്ച പൊതുഉച്ചഭാഷിണി സംവിധാനം 18.10.22 ൽ വായനശാലയ്ക്ക് സമർപ്പിക്കുന്നു.

ഐ എ എസ് പ്രചോദൻ

ഐ എ എസ് പ്രചോദൻ ബേസിക്, ഐ എ എസ് പ്രചോദൻ അഡ്വാൻസ്ഡ് എന്നീ പേരുകളിൽ രണ്ടുതരം കോഴ്സുകളാണ് ബാപ്പുജി സ്മാരക വായനശാല സിവിൽ സർവ്വീസിനായി നടത്തിവരുന്നത്. ആദ്യത്തെ കോഴ്സിൽ അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾക്ക് പ്രവേശനം നേടാം. പത്തുമാസംകൊണ്ട് ആശയവിനിമയത്തിന് അവശ്യമായ നാലായിരത്തോളം ഇംഗ്ലീഷ് - മലയാളം പദാർത്ഥങ്ങളും മൂവായിരത്തോളം പൊതുവിജ്ഞാനവസ്തുതകളും പഠിക്കുന്ന രീതിയിലാണ് ഈ കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. പത്രങ്ങളുടെ എഡിറ്റോറിയൽ വായിച്ച് ലോക കാര്യങ്ങളെപ്പറ്റി ഒരു ബോധ്യം ഉണ്ടാകുന്നതിനും പുസ്തകങ്ങൾ വായിക്കാനുള്ള സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സഹായകമാണ് ഈ കോഴ്സ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.00 മുതൽ 8.30 വരെയും 8.30 മുതൽ 10.00 വരെയും രണ്ടുബാച്ചുകളായാണ് ഈ ക്ലാസ് നടക്കുക. ഒരു ബാച്ചിൽ 30 കുട്ടികൾക്കുമാത്രമാണ് പ്രവേശനം.
ഐ എ എസ് പ്രചോദൻ അഡ്വാൻസ്ഡ് കോഴ്സ് തിരുവനന്തപുരത്തുള്ള സിവിൽ 360 എന്ന് സിവിൽ സർവീസ് അക്കാദമിയുമായി ചേർന്നാണ് വായനശാല നടത്തുന്നത്. എട്ടാംതരം മുതൽ ഏതുകോഴ്സിൽ പഠിക്കുന്നവർക്കും ഇതിൽ പങ്കാളിയാകാം. സിവിൽ സർവീസ് പരീക്ഷയുടെ സിലബസിനെ ആധാരമാക്കി 10 മാസം കൊണ്ട് തീരുന്ന രീതിയിലാണ് ഈ കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ മാസവും അതുവരെ പഠിച്ച പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ടെസ്റ്റ് പേപ്പർ നടത്തും. ഗ്രൂപ്പ് ഡിസ്കഷൻ, മെൻഡറിംഗ് തുടങ്ങിയവ ഈ പഠനപദ്ധതിയുടെ സവിശേഷതകളാണ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10.00 മുതൽ 12.00 വരെയും 12.00 മുതൽ 02.00 വരെയും രണ്ടുബാച്ചുകളായാണ് ഈ ക്ലാസ് നടക്കുക. ഒരു ബാച്ചിൽ 30 കുട്ടികൾക്കുമാത്രമാണ് പ്രവേശനം.
വായനശാല നടത്തുന്ന കോഴ്സുകൾ ആയതുകൊണ്ട് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെയാണ് ഇവ നടത്തുന്നത്. കോഴ്സുകളിൽ ചേരാൻ താത്പര്യമുള്ളവർ വിളിക്കേണ്ട ഫോൺ നമ്പർ +91 98953 88300.